ബര്‍ലിന്‍: യൂറോപ്പിനെ ഞെട്ടിച്ചുകൊണ്ട് ജര്‍മ്മനിയിലെ പ്രമുഖ തുറമുഖമായ ബ്രെമര്‍ഹാവനില്‍ പ്രധാന വിവരങ്ങള്‍:
ഞെട്ടിക്കുന്ന അപകടം ഇങ്ങനെ: കാനറി ദ്വീപുകളിലേക്ക് (Kanaren) പോകാനായി 2,428 യാത്രക്കാരും 922 ക്രൂ അംഗങ്ങളുമായി ഞായറാഴ്ച രാത്രി പുറപ്പെടാന്‍ തയ്യാറെടുത്തതായിരുന്നു കപ്പല്‍. ടഗ്ഗറുകളുടെ (Schlepper) സഹായത്തോടെ നീങ്ങുന്നതിനിടയില്‍ പെട്ടെന്നുണ്ടായ ശക്തമായ കാറ്റില്‍ കപ്പല്‍ തെന്നിമാറുകയും, സ്റേറാംകജെയില് (Stromkaje) ബെര്‍ത്ത് ചെയ്തിരുന്ന കണ്ടെയ്നര്‍ കപ്പലുകളില്‍ ഇടിക്കുകയുമായിരുന്നു.

തകര്‍ന്നത് രക്ഷാബോട്ടുകളും കപ്പലിന്റെ വശങ്ങളും: അപകടത്തില്‍ ക്രൂയിസ് കപ്പലിന്റെ മറുകരയിലുള്ള (Backbordseite) നിരവധി ലൈഫ് ബോട്ടുകള്‍ (Rettungsboote) തകര്‍ന്നു തരിപ്പണമായി. ഇടിച്ചുകയറിയ വലിയ കണ്ടെയ്നര്‍ കപ്പലിന്റെ വശം മീറ്ററുകളോളം കീറിപ്പൊളിയുകയും കണ്ടെയ്നര്‍ ഗൈഡുകള്‍ വളയുകയും ചെയ്തു. ഭാഗ്യവശംകൊണ്ട് ജലനിരപ്പിന് മുകളിലാണ് കേടുപാടുകള്‍ സംഭവിച്ചത് എന്നതിനാല്‍ കപ്പലുകളില്‍ വെള്ളം കയറുന്ന സാഹചര്യമുണ്ടായില്ല.
യാത്രക്കാര്‍ക്ക് പരിക്കില്ല, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്: കപ്പലിലുണ്ടായ യാത്രികര്‍ക്ക് ആര്‍ക്കും പരിക്കുകളില്ലെന്ന് ക്യാപ്റ്റന്‍ യാന്‍ എഫ്. ഷുബര്‍ട്ട് (Jan F. Schubert) ലൗഡ്സ്പീക്കര്‍ അനൗണ്‍സ്മെന്റിലൂടെ വ്യക്തമാക്കി. യാത്ര റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്ക് നിരാശയുണ്ടെങ്കിലും വന്‍ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് അധികാരികള്‍.
വര്‍ഷത്തിലേക്ക് മാറ്റുന്നു: കപ്പലിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇത് ഉടന്‍ തന്നെ റിപ്പയറിംഗിനായി കപ്പല്‍ശാലയിലേക്ക് മാറ്റും. അപകടത്തില്‍പ്പെട്ട മൂന്ന് കപ്പലുകള്‍ക്കും ജര്‍മ്മന്‍ പോര്‍ട്ട് അതോറിറ്റിയുടെ കര്‍ശന വിലക്കുള്ളതിനാല്‍ തല്ക്കാലം പുറപ്പെടാന്‍ അനുവാദമില്ല.
ജര്‍മ്മന്‍ തീരത്ത് പ്രവാസികളെയും യാത്രികരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ ഈ കപ്പല്‍ അപകടത്തിന്റെ ഞെട്ടലിലാണ് യാത്രാപ്രേമികള്‍.

Comments: